മഞ്ചേശ്വരത്ത് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്റഫ് - assembly election 2021
കാസര്‍കോട്: മഞ്ചേശ്വരത്ത് തുളുനാട്ടുകാരനെ ജനപ്രതിനിധിയാക്കാൻ അവസരം കിട്ടിയതിന്‍റെ ആഹ്‌ളാദം വോട്ടർമാർക്കിടയിലുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ്. മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് അംഗമായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആയും നടത്തിയ പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നും മഞ്ചേശ്വരത്തെ ജനങ്ങളെ തനിക്ക് വിശ്വാസമുണ്ടെന്നും അഷ്റഫ് പറഞ്ഞു.