കേരളം

kerala

ETV Bharat / videos

കാലടി സര്‍വകലാശാല അനധികൃത നിയമനം; മഹിളാ മോർച്ച മാര്‍ച്ചില്‍ സംഘര്‍ഷം - എറണാകുളം

By

Published : Feb 19, 2021, 3:28 PM IST

എറണാകുളം: കാലടി സര്‍വകലാശാലയില്‍ അനധികൃത നിയമനം ആരോപിച്ച് മഹിളാ മോർച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതില്‍ ചാടി കടന്ന് ക്യാംപസിനുള്ളില്‍ കടന്ന വനിതാ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. വൈസ് ചാന്‍സിലറെ തടയുമെന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധക്കാർ സര്‍വകലാശാലയ്ക്ക് ഉള്ളില്‍ കടന്നത്. ഇവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. കാലടി സർവകലാശാലയിലേക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ യുവജന സംഘടനകളും വിദ്യാർഥി സംഘടനകളും തുടർച്ചയായി പ്രതിഷേധ സമരങ്ങൾ നടത്തി വരികയാണ്. ഇതിന്‍റെ തുടർച്ചയായാണ് മഹിളമോർച്ച സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. അനധികൃത നിയമനം ആരോപിച്ച് നിരന്തര സമരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സർവകലാശാലയിൽ ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details