സംസ്ഥാന സർക്കാരിനെതിരെ മഹിളാ കോൺഗ്രസ് - ജനദ്രോഹ നടപടിക്കെതിരെ മഹിളാ കോൺഗ്രസ് മാർച്ച്
കാസർകോട്: സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ മഹിളാ കോൺഗ്രസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കാസർകോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടി കലക്ട്രേറ്റിന് മുമ്പിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ശാന്തമ്മ ഫിലിപ്പ്, ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിൽ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠൻ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീമതി സുധാ കുര്യൻ എന്നിവർ പങ്കെടുത്തു.