കേരളം

kerala

ETV Bharat / videos

മഹാകവി അക്കിത്തത്തിന്‍റെ ഭൗതിക ശരീരം തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു - തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പൊതുദർശനം

By

Published : Oct 15, 2020, 12:51 PM IST

Updated : Oct 15, 2020, 1:19 PM IST

അന്തരിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാടിന്‍റെ മൃതദേഹം തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വച്ചു. രാവിലെ 8.10 ഓടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കവി അക്കിത്തത്തിന്‍റെ അന്ത്യം. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ എ സി മൊയ്‌തീൻ, വി എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ രാജൻ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. കവിയെ അവസാനമായി കാണാൻ നിരവധി ആളുകളാണ് സാഹിത്യ അക്കാദമിയിലേക്ക് എത്തിയത്. മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ പാലക്കാട്ടെ വസതിയിലെത്തിക്കും.
Last Updated : Oct 15, 2020, 1:19 PM IST

ABOUT THE AUTHOR

...view details