രാജ്യത്ത് ബദല്‍ രാഷ്ട്രീയ സംവിധാനം ഉണ്ടാകുമെന്ന് എം എം മണി - alternative political system
ഇടുക്കി: രാജ്യത്ത് ബദല്‍ രാഷ്ട്രീയ സംവിധാനം ഉണ്ടാകുമെന്ന് എം എം മണി. കര്‍ഷക തൊഴിലാളി സമരങ്ങള്‍ അതിന്‍റെ തുടക്കമാണ്. കോണ്‍ഗ്രസിനെ കൊണ്ട് ഇനി ഒന്നും ചെയ്യാനാവില്ലെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കലും മതേതരത്വം സ്വീകരിച്ചിട്ടില്ല. അധികാരത്തിനായി വര്‍ഗീയ ധ്രുവീകരണം നടത്തുകയായിരുന്നു. നേതാക്കളുടെ നിലപാടാണ് കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും എംഎം മണി കുറ്റപ്പെടുത്തി.