വഴുതക്കാടിന്‍റെ വികസന പ്രശ്‌നങ്ങള്‍ മുന്നോട്ടു വച്ച് സ്ഥാനാര്‍ഥികള്‍ - വഴുതക്കാട് തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: വഴുതക്കാടിന്‍റെ വികസന പ്രശ്‌നങ്ങള്‍ മുന്നോട്ടു വച്ച് മൂന്ന് സ്ഥാനാര്‍ഥികള്‍ ഇടിവി ഭാരതിനൊപ്പം തത്സമയ ചര്‍ച്ചയില്‍ പങ്കെടുത്തു. വഴുതക്കാട് ജംഗ്ഷന്‍റെ വികസനവും വെള്ളയമ്പലം-വഴുതക്കാട് റോഡിന്‍റെ വികസനവുമാണ് തങ്ങള്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥിയും വഴുതക്കാട് മുന്‍ കൗണ്‍സിലറുമായ കെ.സുരേഷ്‌കുമാര്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.എം.സുരേഷ് എന്നിവര്‍ പറഞ്ഞു. ഇലങ്കം ഗാര്‍ഡന്‍സിലെ ഓട നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന് രാഖി രവികുമാര്‍ പറഞ്ഞു. 2010-15 കാലഘട്ടത്തില്‍ കൗണ്‍സിലറായിരിക്കേ കാഴ്ചവച്ച അതേപ്രവര്‍ത്തനം തുടരുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.സുരേഷ്‌കുമാര്‍ ഉറപ്പു നല്‍കി. കോട്ടണ്‍ഹില്‍-ഇടപ്പഴിഞ്ഞി റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പ്രാധാന്യമെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി കെ.എം.സുരേഷിന്‍റെ അഭിപ്രായം. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വാര്‍ഡ് സ്ഥാനാര്‍ഥികളെ ഒരുമിച്ചിരുത്തി ഇടിവി ഭാരത് ആരംഭിച്ച തദ്ദേശ യുദ്ധം എന്ന തത്സമയ ചര്‍ച്ചയിലാണ് മൂന്ന് സ്ഥാനാര്‍ഥികളും ആദ്യമായി ഒരേ വേദിയിലെത്തിയത്.
Last Updated : Nov 20, 2020, 6:18 PM IST