വഞ്ചിയൂര്‍ വാര്‍ഡില്‍ മാലിന്യ സംസ്‌കരണം മുഖ്യവിഷയമെന്ന് സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: നഗരസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മാലിന്യ സംസ്കരണമാണ് മുഖ്യവിഷയമെന്ന് മുന്നണികള്‍. ഇടിവി ഭാരതിന്‍റെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പരിപാടിയിലാണ് തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ ഒരേ സ്വരത്തില്‍ ഇക്കാര്യം ഉന്നയിച്ചത്. മലിന്യ പ്രശ്‌നത്തിന് പരിഹാരം കണാനായെന്ന് എൽഡിഎഫും, പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ലെന്ന് യുഡിഎഫും എൻഡിഎയും പറയുന്നു. ഉറവിട മാലിന്യ സംസ്കരണമാണ് വാര്‍ഡില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയതെന്നും സെന്‍റ് ജോസഫ് സ്‌കൂളിനു സമീപത്തെ മൂന്ന് ടണ്‍ മാലിന്യം നീക്കിയെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗായത്രി ബാബു അവകാശപ്പെട്ടു. എന്നാല്‍ വാര്‍ഡില്‍ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുകയാണെന്നും തെരുവുനായ്ക്കള്‍ വാര്‍ഡില്‍ അലഞ്ഞു നടക്കുകയാണെന്നും ബി.ജെ.പി സ്ഥാനാര്‍ഥി ജയലക്ഷ്മി ആരോപിച്ചു. വഞ്ചിയൂര്‍ ജങ്ഷന്‍ വികസനവും സീവേജ് നവീകരണവും കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ് ലക്ഷ്യമെന്ന് യു.ഡ്.എഫ് സ്ഥാനാര്‍ഥി പി.എസ്.സരോജവും പറഞ്ഞു. മൂന്ന് സ്ഥാനാര്‍ഥികളും പങ്കെടുത്ത സംവാദത്തിന്‍റെ മുഴുവന്‍ വീഡിയോയും കാണാം...
Last Updated : Nov 21, 2020, 10:26 PM IST