ജെ.എന്‍.യു ആക്രമണം; പ്രതിഷേധവുമായി ഇടത് സംഘടനകള്‍ - തിരുവനന്തപുരം
തിരുവനന്തപുരം: ജെ.എൻ.യുവിനെ തകർക്കാനുള്ള ശ്രമത്തിനു പിന്നിൽ മോദിയും അമിത് ഷായുമെന്ന് സി.പി.ഐ സ്റ്റേറ്റ് അസിസ്റ്റന്‍റ് സെക്രട്ടറി കെ.പ്രകാശ് ബാബു. ചിന്തിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ ഇല്ലാതാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ജെ.എൻ.യുവിൽ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇടതു സംഘടനകൾ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലി പൊലീസിനെ ഉപയോഗിച്ച് എതിർ ശബ്‌ദങ്ങളെ അടിച്ചമർത്തുകയും രാജ്യദ്രോഹികളായി ചിത്രീകരിക്കുകയുമാണ് അമിത് ഷാ ചെയ്യുന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു.