കേരളം

kerala

ETV Bharat / videos

അരൂരില്‍ എൽഡിഎഫ്, എന്‍ഡിഎ സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു - നിയമസഭ തെരഞ്ഞെടുപ്പ് 2021

By

Published : Mar 16, 2021, 6:50 PM IST

ആലപ്പുഴ: അരൂർ മണ്ഡലത്തിലെ എൽഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി ദലീമാ ജോജോയും, എന്‍ഡിഎ സ്ഥാനാർഥി ടി.അനിയപ്പനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഉപവരണാധികാരിയും പട്ടണക്കാട് ബിഡിഒയുമായ ഫ്ലവിഷ് ലാലിന് മുമ്പാകെയാണ് പത്രിക സമർപിച്ചത്. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് ദലീമ ജോജോ പത്രിക സമർപ്പണത്തിനെത്തിയത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ഡി.സുരേഷ് ബാബു, സെക്രട്ടറി കെ രാജപ്പൻ നായർ എന്നിവർ അനുഗമിച്ചു. എന്‍ഡിഎ സ്ഥാനാർഥി ടി.അനിയപ്പനൊപ്പം ബിജെപി മധ്യമേഖല വൈസ് പ്രസിഡന്‍റ് കൊട്ടാരം ഉണ്ണികൃഷ്‌ണൻ, മണ്ഡലം പ്രസിഡൻ്റ് തിരുനല്ലൂർ ബൈജു, ബിഡിജെഎസ് മണ്ഡലം പ്രസിഡന്‍റ് ഷിബുലാൽ എന്നിവര്‍ അനുഗമിച്ചു.

ABOUT THE AUTHOR

...view details