അടൂരിൽ മൂന്നാം അങ്കത്തിനൊരുങ്ങി ചിറ്റയം ഗോപകുമാർ - Chittayam
പത്തനംതിട്ട: അടൂരിൽ മൂന്നാം അങ്കത്തിനൊരുങ്ങി ചിറ്റയം ഗോപകുമാർ. എൽ.ഡി.എഫ് സ്ഥാനാർഥിയായാണ് ചിറ്റയം ഗോപകുമാർ അടൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് അറിയാമെന്നും അതിനാൽ വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.