കൂട്ടിക്കല്‍ ഇളംകാട്ടില്‍ ഉരുള്‍പ്പൊട്ടല്‍: മണിമലയാറ്റില്‍ ജലനിരപ്പുയർന്നേക്കും - കോട്ടയത്ത് ഉരുള്‍പ്പൊട്ടല്‍
കോട്ടയം: കൂട്ടിക്കൽ ഇളംകാട് പ്രദേശത്ത് ഉരുള്‍പ്പൊട്ടല്‍. നേരത്തെ മണ്ണിടിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് മണിമലയാറ്റിൽ നേരിയ തോതിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.