പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി നടപടിയെടുക്കുമെന്ന് പ്രതീക്ഷ: പികെ കുഞ്ഞാലിക്കുട്ടി - പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ : പികെ കുഞ്ഞാലിക്കുട്ടി
വയനാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതി നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ നിയമത്തിനെതിരെ സുൽത്താൻ ബത്തേരിയിൽ നടന്ന റാലിയും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് ബഹുജന പ്രക്ഷോഭം കാരണം കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെന്നാണ് സൂചനയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡതയും മതേതരത്വവും സംരക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും ചടങ്ങില്‍ പ്രതിജ്ഞയെടുത്തു.