കൃഷിവകുപ്പ് പദ്ധതികളുടെ ഉദ്ഘാടനം വേങ്ങരയില്‍ നടന്നു - വേങ്ങര
മലപ്പുറം: 'ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണവും, പരിപാലനവും', 'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്നീ പരിപാടികളുടെ വേങ്ങര ബ്ലോക്ക് തല ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെൻസീറ ടീച്ചർ അദ്ധ്യക്ഷയായിരുന്നു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ പദ്ധതി വിശദീകരിച്ചു.