കേരള സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെ.എസ്.യു - ksu protest against university examinations
കേരള സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കെ.എസ്.യു. പ്രതിഷേധവുമായി എത്തിയ കെ.എസ്.യു പ്രവർത്തകർ സർവകലാശാലയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകരെ പൊലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞു. ബി.എഡ് നാലാം സെമസ്റ്റർ പരീക്ഷ ഇന്നും പി.ജി പരീക്ഷകൾ കഴിഞ്ഞ ദിവസവും ആരംഭിച്ചു. ബി.എഡ് രണ്ടാം സെമസ്റ്റർ പരീക്ഷ 29ന് തുടങ്ങാനിരിക്കെയാണ്.