കേരളം

kerala

ETV Bharat / videos

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമം; കെഎസ്‌യുവിന്‍റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം - യൂണിവേഴ്‌സിറ്റി കോളജ് സംഭവം; കെ.എസ്.യു മാർച്ചിൽ സംഘർഷം

By

Published : Nov 30, 2019, 7:26 PM IST

കൊല്ലം: യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരേ പൊലീസ് ബലപ്രയോഗം നടത്തി. പ്രവർത്തകർക്ക് നേരേ ലാത്തി വീശിയ പൊലീസ് മൂന്ന് തവണ ജലപീരങ്കിയും പ്രയോഗിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു വിജയൻ ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിന്നക്കടയിൽ നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ തടയുകയും തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

For All Latest Updates

ABOUT THE AUTHOR

...view details