സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത് 60 ശതമാനം മാത്രം - Higher secondaray exam
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ 60 ശതമാനം സർവീസുകൾ മാത്രമാണ് സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി നടത്തുന്നത്. തിരുവനന്തപുരത്ത് ഓർഡിനറി സർവ്വീസുകളും ദീർഘദൂര സർവ്വീസുകളും ഉൾപ്പടെയാണിത്. ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് യഥാസമയം പരീക്ഷ സെൻ്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തുന്ന യാത്രക്കാർക്കും സർവ്വീസുകൾ ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം യാത്രക്കാരുടെ എണ്ണം തീരെക്കുറവാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവർ മാത്രമാണ് കെ.എസ്.ആർ.ടി.സിയെ ഉപയോഗപ്പെടുത്തുന്നത്.