ഉല്‍പ്പാദന വിപണന കേന്ദ്രം നശിക്കുന്നു - ചെറുപ്പ
കോഴിക്കോട്: ചെറുപ്പയില്‍ പട്ടിക വിഭാഗക്കാര്‍ക്കായി നിര്‍മിച്ച ഉല്‍പ്പാദന വിപണന കേന്ദ്രം കാട് കയറി നശിക്കുന്നു. കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. പട്ടിക വിഭാഗം വനിതകളുടെ ക്ഷേമത്തിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് വിപണന കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിട്ടത്. കുടുംബശ്രീ യൂണിറ്റുകളിലും സ്വയം സഹായ സംഘങ്ങളിലും നിര്‍മിക്കുന്ന വിവിധ തരം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന സൗകര്യമൊരുക്കുന്നതും ചെറുകിട ഉല്‍പ്പാദന യൂണിറ്റ് തുട...ങ്ങുന്നതുമായിരുന്നു പദ്ധതി.