കേരളം

kerala

ETV Bharat / videos

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ബിജെപി പ്രതിഷേധം - CM should resigns says BJP

By

Published : Oct 29, 2020, 1:17 PM IST

കോഴിക്കോട്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ അറസ്റ്റു ചെയ്‌ത സാഹചര്യത്തിൽ മുഖ്യമന്തി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മുതലക്കുളത്ത് നിന്നും ആരംഭിച്ച മാർച്ച് കമ്മിഷണർ ഓഫീസ് പരിസരത്ത് വെച്ച് പൊലീസ് തടഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. ബിജെപി ജില്ലാ പ്രസിഡന്‍റ് വി കെ സജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ ജില്ലാ വൈസ് പ്രസിഡന്‍റ് കെ വി സുധീർ, ജില്ലാ സെക്രട്ടറിമാരായ രാജീവ് കുമാർ, ചക്രായുധൻ എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details