കോട്ടയത്ത് മന്ത്രി പി തിലോത്തമന് ദേശീയ പതാക ഉയര്‍ത്തി
കോട്ടയം: ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് ദേശീയ പതാക ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പ്രകൃതിക്ഷോഭം നാശം വിതച്ച സാഹചര്യത്തില്‍ ഒരേ മനസോടെ അതിജീവന പോരാട്ടം തുടരണമെന്ന് മന്ത്രി പറഞ്ഞു. പതാക ഉയര്‍ത്തിയതിന് ശേഷം വിവിധ സായുധ സേനകളുടെ പരേഡ് മന്ത്രി പരിശോധിച്ചു.