കൂത്താട്ടുകുളം പള്ളിത്തർക്കം; പ്രതിഷേധവുമായി ഓർത്തഡോക്‌സ് വിഭാഗം - കൂത്താട്ടുകുളം പള്ളിത്തർക്കം
കൂത്താട്ടുകുളം മാർ സ്‌തെഫാനോസ് യാക്കോബായ സുറിയാനി പളളിയിൽ സംഘർഷാവസ്ഥ. ഇടവക വികാരി കൊച്ചു പറമ്പിൽ റമ്പാന്‍റെ നേതൃത്വത്തിലുള്ള ഓർത്തഡോക്‌സ് പക്ഷക്കാരാണ് പള്ളിയിൽ പ്രവേശിക്കാൻ രാവിലെ എത്തിയത്. എന്നാൽ പള്ളിയിൽ പ്രവേശിക്കാൻ ഇതുവരെ ഓർത്തഡോക്‌സ് പക്ഷത്തെ യാക്കോബായ വിഭാഗം അനുവദിച്ചിട്ടില്ല. നാളെ രാവിലെ 11 മണി വരെ സമാധാന സമരം തുടരുമെന്ന് ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു.