പൗരത്വഭേദഗതി നിയമത്തിനെതിരെ കോല്‍ക്കളി കളിച്ച് പ്രതിഷേധം - പൗരത്യ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം
മലപ്പുറം: പൗരത്യ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി കേരളത്തിലെ 300 ഓളം കോൽക്കളി കലാകാരൻമാർ. എച്ച്.എം.എസ്.സി കലാവേദി കോഴിച്ചിനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം. കോൽക്കളി കൂട്ട് 19 എന്ന പരിപാടിയുടെ ഭാഗമായി ചെട്ടിയാംകിണർ ജി.എച്ച്.എസ്.എസ് മൈതാനത്തായിരുന്നു പ്രതിഷേധ കോൽക്കളി. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ ഹുസൈൻ റഹ്മാനിയ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മികച്ച ഇരുപതോളം പരിശീലകരെ ആദരിച്ചു.