സന്തോഷം പങ്കു വച്ച് ഇടത് സ്ഥാനാര്‍ഥി കെഎന്‍ ബാലഗോപാല്‍ - കേരള നിയമസഭ തെരഞ്ഞെടുപ്പ്
കൊല്ലം: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്വം. കൊട്ടാരക്കര മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ.എന്‍ ബാലഗോപാല്‍. യുവജന സംഘടനാ പ്രവര്‍ത്തനങ്ങള്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി, എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്യും. മണ്ഡലത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമായും നല്ല ബന്ധമുണ്ട്. ഐഷാ പോറ്റി മത്സരിച്ചപ്പോള്‍ സംഘടനാ ചുമതല വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടാരക്കരയില്‍ മത്സരിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനകരമായ നേട്ടമാണെന്നും കേരളത്തില്‍ ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
Last Updated : Mar 10, 2021, 3:02 PM IST