കേരളം

kerala

ETV Bharat / videos

പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ കെ.എം.സി.സി - മഞ്ചേശ്വരം മണ്ഡലം

By

Published : Oct 7, 2019, 8:44 PM IST

കേരളത്തിന് പുറത്തുള്ള വോട്ടർമാരെ പോളിംഗ് ദിവസം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിൽ കേരള മുസ്ലിം കൾച്ചറൽ സെന്‍റർ. മഞ്ചേശ്വരം മണ്ഡലത്തിലെ പതിനായിരത്തോളം വോട്ടർമാർ ബംഗളൂരു, മുംബൈ, പൂനെ എന്നിവിടങ്ങളിലാണുള്ളത്. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാൻ മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ മുംബൈയിലെത്തി. കെ.എം.സി.സി വിളിച്ചു ചേർത്ത കൺവെൻഷനിൽ ഖമറുദ്ദീൻ പ്രവർത്തകരുമായി സംവദിച്ചു. മുഴുവൻ വോട്ടർമാരും പോളിംഗ് ദിവസം മണ്ഡലത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സ്ഥാനാർഥി എം.സി ഖമറുദ്ദീൻ.

ABOUT THE AUTHOR

...view details