ചിത്രങ്ങളില്‍ ചിരി നിറച്ച് കോട്ടയം നസീര്‍ - കോട്ടയം നസീർ
മിമിക്രിയിലും സിനിമയിലും നിറഞ്ഞു നില്‍ക്കുന്ന കോട്ടയം നസീറിന്‍റെ പുതിയ വരവ് ഒരു പിടി ചിത്രങ്ങളുമായാണ്. ചിത്രങ്ങള്‍ എന്നാല്‍ സിനിമയല്ല. ചിത്രകലയിലുളള നസീറിന്‍റെ കഴിവിനെക്കുറിച്ച് ലോകം അറിയുന്നത് അടുത്തകാലത്താണ്. വരയുടെ ലോകത്ത് പുതിയൊരു വഴി തുറക്കുകയാണ് കോട്ടയം നസീർ. എക്നിസിബിഷൻ ഹാളിലെ ചിത്രങ്ങൾ കണ്ട് പുറത്തിറങ്ങുന്നവർ കോട്ടയം നസീറിനെ അടിമുടി ഒന്നു നോക്കിപ്പോകും. ഇദ്ദേഹം തന്നെയാണോ ഈ ചിത്രങ്ങൾ വരച്ചത് എന്ന സംശയത്തോടെ. നസീറിനെ അടുത്തറിയാവുന്നവർ പോലും ആവർത്തിച്ച് ചോദിച്ച് ഉറപ്പുവരുത്തും. നിറഞ്ഞ ചിരിയോടെ നസീർ പറയും അതൊക്കെ അങ്ങ് സംഭവിച്ചു. വാട്ടർ കളറിൽ തുടങ്ങിയ വരയുടെ ലോകം മിമിക്രിയുടെയും സിനിമയുടെയും തിരക്കുകൾക്ക് മുന്നിൽ വഴിമാറിനിൽക്കുകയാണ്.