ജുമുഅയ്ക്ക് 40 പേരെയെങ്കിലും അനുവദിക്കണം : ഖലീല്‍ ബുഖാരി തങ്ങള്‍ - കേരള കൊവിഡ് ലോക്ക്ഡൗൺ
മലപ്പുറം: ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും വെള്ളിയാഴ്‌ചകളില്‍ ജുമുഅയ്ക്ക് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ജുമുഅ നിസ്‌കാരത്തിന് 40 പേര്‍ ആവശ്യമാണെന്നിരിക്കെ പ്രസ്‌തുത വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിശ്വാസി സമൂഹം തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.