പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകൾ 20 ശതമാനം വർധിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. മറ്റു ജില്ലകളിൽ 10 ശതമാനം വീതം സീറ്റുകൾ വർധിപ്പിക്കും. ഈ വർധന കൊണ്ട് എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ മറുപടി.