സംസ്ഥാന ബജറ്റില്‍ പ്രതീക്ഷകൾ പങ്കുവെച്ച് ജനങ്ങള്‍ - State budget tomorrow
സംസ്ഥാന സർക്കാരിൻ്റെ അവസാന ബജറ്റ് നാളെ ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് പൊതുജനം. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള ബജറ്റായതിനാൽ ജനത്തെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകൾ ഉണ്ടാവില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷവും തൊഴിലും ലഭ്യമാകുന്ന തരത്തിൽ ബജറ്റ് പ്രഖ്യാപിക്കപ്പെടും എന്ന പ്രതീക്ഷയും ജനം പങ്കുവയ്ക്കുന്നു.