1957 മുതല്‍ 2016 വരെ.... കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം - കേരള തെരഞ്ഞെടുപ്പ് ചരിത്രം
സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുന്നില്‍ കീഴടങ്ങാത്ത ജനത. പല വഴികളായി പിരിയുമ്പോഴും ഒരേ മനസായി ഒന്നിച്ചു നിന്നവർ. കാലത്തിന്‍റെ കുത്തൊഴുക്കിനെ, അന്ധവിശ്വാസങ്ങളെ അനാചാരങ്ങളെ ഉറച്ച മനസോടെ നേരിട്ട പാരമ്പര്യം. അക്ഷരങ്ങൾക്ക് അഗ്‌നിയേക്കാൾ ശക്തി കൈവന്നപ്പോൾ മലയാളം മനസുറപ്പിച്ചു നിന്നു. 1956 നവംബർ ഒന്ന്. കേരളം രൂപീകൃതമാകുന്നു. ഒരു വർഷത്തിനപ്പുറം ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. 1957ൽ തുടങ്ങി 2021ൽ എത്തി നിൽക്കുന്ന സമ്പന്നമായ രാഷ്ട്രീയ ചരിത്രം. ചരിത്രം, വിമോചനം, വർത്തമാനം, അതിജീവനം... ഇതെല്ലാമാണ് കേരളം... 1957 മുതല്‍ 2016 വരെ.... കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രം...