നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ്-കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി - പൊലീസ്-കേന്ദ്രസേന റൂട്ട് മാര്‍ച്ച്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നഗര - ഗ്രാമപ്രദേശങ്ങളിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കേരള പൊലീസും കേന്ദ്ര സേനയും മാർച്ച് നടത്തി. സംസ്ഥാനത്തിന്‍റെ തെക്കേ അറ്റമായ പാറശാലയിലും നെയ്യാറ്റിൻകരയിലുമാണ് റൂട്ട് മാർച്ച് നടത്തിയത്. തെരഞ്ഞെടുപ്പ‌് ദിവസം അടുക്കുന്നതോടെ കൂടുതൽ കേന്ദ്രസേന മണ്ഡലങ്ങളിലെത്തും. നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്‍റ് ജംഗ്ഷനിൽ നിന്നാണ് റൂട്ട് മാർച്ച് ആരംഭിച്ചത്.