തീരദേശത്തിന്‍റെ പ്രശ്‌നങ്ങൾക്ക് മുൻഗണനയെന്ന് ആന്‍റണി രാജു - കെ.കെ.ശൈലജ
കടലാക്രമണം അടക്കമുള്ള തീരദേശത്തിന്‍റെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് നിയുക്ത മന്ത്രി ആന്‍റണി രാജു. അടിക്കടി തിരുവനന്തപുരം നേരിടുന്ന വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കണം. നഗരത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും പ്രധാന പരിഗണന നല്‍കും. കെ.കെ.ശൈലജയെ മന്ത്രി സ്ഥാനത്ത് നിന്നൊഴിവാക്കിയത് സി.പി.എമ്മിന്‍റെ ആഭ്യന്തര കാര്യമാണ്. ഒരു പൊതു തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് അത്തരം തീരുമാനമെടുത്തത്. അതിനെ ആ അര്‍ഥത്തില്‍ തന്നെ ജനങ്ങള്‍ കാണുമെന്നും ആന്‍റണി രാജു ഇ.ടി.വി ഭാരതിനോട് പറഞ്ഞു.