ചായ കുടിക്കാം.. രാഷ്‌ട്രീയം പറയാം: ചായക്കട ഒരു ക്ലീഷെ പരിപാടിയല്ല... - നിയമസഭ തെരഞ്ഞെടുപ്പ് 2021
കേരളം വിധിയെഴുതാൻ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പ് ചർച്ചകള്‍ ഏറ്റവും അധികം ചൂട് പിടിക്കുന്നത് നാട്ടിൻ പുറങ്ങളിലാണ്. രാഷ്‌ട്രീയം പറയുന്ന ചായക്കടകള്‍ പുതുമയല്ലങ്കിലും തെരഞ്ഞെടുപ്പ് കാലമായാൽ ചായക്കൊപ്പം ചർച്ചകള്‍ക്കും ഇവിടെ ചൂടും കടുപ്പവും ഏറും. ഇരിക്കൂർ മണ്ഡലത്തിലെ യൂസഫിന്‍റെ ചായ കടയിൽ ഇടതിനും വലതിനും ഒരുപോലെ സാധ്യതയാണ് വോട്ടർമാർ കണക്ക് കൂട്ടുന്നത്. മണ്ഡല രാഷ്‌ട്രീയം മുതൽ സംസ്ഥാന രാഷ്‌ട്രീയം വരെ കത്തികയറുമ്പോള്‍ യൂസഫിന്‍റെ ചായക്കടയിലും തെരഞ്ഞടുപ്പ് ചർച്ചകള്‍ക്ക് ചൂടേറുകയാണ്.