കെസി വേണുഗോപാൽ വാളയാർ പെൺകുട്ടികളുടെ വീട് സന്ദർശിച്ചു - latets malaylam news
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ വീട് സന്ദർശിച്ചു. രാവിലെ വി കെ ശ്രീകണ്ഠൻ എംപിയോടൊപ്പമാണ് അദ്ദേഹം വാളയാറിലെത്തിയത്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികളെക്കുറിച്ച് അദ്ദേഹം മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട് കോട്ടമൈതാനിയിൽ നടത്തുന്ന ഉപവാസ സമരത്തിലും വേണുഗോപാൽ പങ്കെടുക്കും.