കരിപ്പൂര്‍ സ്വര്‍ണക്കടത്ത് : അന്വേഷണം കോടതി മേല്‍നോട്ടത്തിലാകണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - kasargod mp
കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണം കണ്ണൂരിലെ സിപിഎം ഓഫിസിലാണെന്നും ക്വട്ടേഷന്‍ സംഘം ഇല്ലാതായാല്‍ കണ്ണൂരില്‍ സിപിഎമ്മിനെ പിരിച്ചുവിടേണ്ടി വരുമെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. കൂടുതല്‍ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.