കരിപ്പൂര്‍ വിമാനാപകടം; മരണം 18 ആയി
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര്‍ മരിച്ചു. പത്ത് കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം ആകെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്‌സ്‌പ്രസിന്‍റെ IX 1344 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.45 ഓടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ് 149 പേര്‍ ചികിത്സയിലാണ്. ലാന്‍ഡിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്ക് പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. നാട്ടുകരും സന്നദ്ധ പ്രവര്‍ത്തരും എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.