കേരളം

kerala

By

Published : Mar 30, 2021, 2:27 PM IST

ETV Bharat / videos

മണ്ഡലം നിലനിർത്താനാവുമെന്ന ഉറച്ച വിശ്വാസമുണ്ട്: കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളി മണ്ഡലം നിലനിർത്താനാവുമെന്ന ഉറച്ച വിശ്വാസത്തിൽ എൽഡിഎഫ് സ്ഥാനാർഥി കാരാട്ട് റസാഖ്. സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ചയായ കൊടുവള്ളി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവം. സീറ്റ് നിലനിർത്താനായി ഇടത് മുന്നണിയും തിരിച്ചുപിടിക്കാനായി യുഡിഎഫും ശക്തമായ സാന്നിധ്യമറിയിക്കാൻ എൻഡിഎയും അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് കാരാട്ട് റസാഖ് പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൊടുവള്ളിയിലെ വോട്ടർമാർ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details