എ.സി മൊയ്തീനെതിരെയുള്ള ആരോപണം രാഷ്ട്രീയ കളിയെന്ന് കടകംപള്ളി സുരേന്ദ്രന്‍ - കടകംപള്ളി വാര്‍ത്തകള്‍
തിരുവനന്തപുരം: മന്ത്രി എ.സി മൊയ്തീൻ നിരീക്ഷണത്തിൽ പോകണമെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രീയക്കളിയുടെ ഭാഗം മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എ.സി മൊയ്തീന്‍ കൊവിഡ് ബാധിതരുടെയോ വിദേശത്ത് നിന്ന് വന്നവരുടെയോ അടുത്ത് പോയിട്ടില്ല. ദൂരെ നിന്ന് കൈ വീശുക മാത്രമാണ് ചെയ്തത്. വാളയാറിൽ എം.പിമാരോട് നിരീക്ഷണത്തിൽ പോകാൻ പറഞ്ഞത് മെഡിക്കൽ ബോർഡാണെന്നും രാഷ്ട്രീയ നേതാക്കളുടെ സമിതി അല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Last Updated : May 15, 2020, 2:26 PM IST