കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ - കള്ളവോട്ട്
കാസർകോട്: വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് താൻ നേരത്തേ ഉന്നയിച്ച ആരോപണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ചൂണ്ടിക്കാട്ടിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ ഇത് കണ്ടതാണ്. ഇവിടെ യുഡിഎഫ് ആണ് ഇരട്ട വോട്ടുകൾ ചെയ്തത്. ഇരുമുന്നണികളും വ്യാപകമായി കള്ള വോട്ട് ചേർക്കുന്നുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Last Updated : Mar 18, 2021, 11:36 AM IST