താമര ചിഹ്നം പ്രവർത്തിക്കുന്നില്ല ; പരാതിയുമായി കെ സുരേന്ദ്രൻ
പത്തനംതിട്ടയിൽ വോട്ടിങ് യന്ത്രത്തെ ചൊല്ലി വ്യാപകമായ പരാതി ഉയരുന്നതായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ.ചില ബൂത്തുകളിലെ വോട്ടിങ് യന്ത്രത്തിൽ ബിജെപിയുടെ ചിഹ്നമായ താമരയുടെ ബട്ടൺ പ്രവർത്തിക്കുന്നില്ല എന്നാരോപണം ഉയരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മറ്റ് നിയമ നടപടികളിലേക്ക് പോകുമെന്നും സുരേന്ദ്രൻ.