കേരളം

kerala

ETV Bharat / videos

ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റ സംഭവം; പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് സുധാകരൻ - ഏജീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു

By

Published : Jun 29, 2021, 7:37 PM IST

തിരുവനന്തപുരം: തലസ്ഥാനത്ത് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ച ആരോപിച്ച് കെ. സുധാകരൻ. ഒരാൾക്ക് റോഡിലിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയായി. പൊലീസിനെ വിറപ്പിച്ച് ക്രിമിനലുകൾ നടക്കുന്നു. കണ്ണിന്‍റെ മുന്നിലുള്ള പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ജാഗ്രത കുറവുണ്ടായെന്നും നടന്നത് നഗ്നമായ പ്രവർത്തന രാഹിത്യമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ആക്രമണത്തിന് ഇരയായ ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details