പത്രികാ സമര്‍പ്പണത്തിന് മുന്‍പ് സെക്രട്ടേറിയറ്റിന് മുന്നിലെ സിപിഒ സമരപന്തല്‍ സന്ദര്‍ശിച്ച് കെ എസ് ശബരിനാഥന്‍ - സിപിഒ സമരപന്തല്‍
തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച് അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കെ എസ് ശബരിനാഥന്‍. പിന്തുണ തേടിയാണ് ശബരിനാഥൻ എത്തിയത്. നേരത്തെ ഉദ്യോഗാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കളായ ശബരിനാഥും ഷാഫി പറമ്പിലും സെക്രട്ടറിയേറ്റിന് മുന്നിൽ പത്ത് ദിവസത്തോളം നിരാഹാര സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിനാഥന്‍ എത്തിയത്.