ദേശീയ പണിമുടക്കിന് പിന്തുണയുമായി മാധ്യമപ്രവര്‍ത്തകര്‍ - ആലപ്പുഴ
ആലപ്പുഴ : കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയുള്ള ദേശീയ പണിമുടക്കിന് മാധ്യമ പ്രവർത്തകരുടെ പിന്തുണ. കേരള പത്രപ്രവർത്തക യൂണിയനും, ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവർത്തകർ പ്രകടനവുമായി, ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് പ്രസ് ക്ലബ്ബിന് മുന്നിൽ കഞ്ഞി വിതരണം ചെയ്‌തു. അഡ്വ.എ.എം.ആരിഫ് എം.പി പ്രകടനം ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് കെ.യു.ഗോപകുമാർ, സെക്രട്ടറി ആർ.രാജേഷ് എന്നിവർ നേതൃത്വം നൽകി.