പാലായിലെ വോട്ട് ചോർച്ച ; പ്രതികരിക്കാനില്ലെന്ന് ജോസ് കെ. മാണി
കോട്ടയം: പാലായിൽ വോട്ട് ചോർന്നെന്ന സിപിഎം റിപ്പോർട്ടിനെ സംബന്ധിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് ജോസ് കെ. മാണി. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത്തരത്തിലുള്ള പരിശോധന എല്ലാ പാർട്ടിയും ചെയ്യാറുണ്ട്. കേരള കോൺഗ്രസും നടത്തിയിട്ടുണ്ട് . അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. വിജയിച്ചാലും പരാജയപ്പെട്ടാലും ഇത്തരത്തിലുള്ള പരിശോധനകൾ നടക്കാറുണ്ട്. പോരായ്‌മ റിപ്പോർട്ട് ചെയ്യുന്നത് അതനുസരിച്ച് മുന്നോട്ട് പോകാൻ വേണ്ടിയാണെന്നും ജോസ് കെ. മാണി പറഞ്ഞു.