കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് ജോസ് കെ മാണി - കേരള കോണ്‍ഗ്രസ് എം
പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയിരുന്നെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പൻ ബിജെപിയുമായി വോട്ട് കച്ചവടം നടത്തി. വ്യക്തിഹത്യയും കള്ള പ്രചരണങ്ങളും ഉണ്ടായി. കേരള കോണ്‍ഗ്രസിന് മന്ത്രിപദവി എത്ര എന്നത് മുന്നണിയുമായ് ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.