മേൽശാന്തിയാകാൻ കഴിഞ്ഞത് ജന്മ നിയോഗം: അരീക്കര സുധീർ നമ്പൂതിരി - It was the Janma Niyoam
പത്തനംതിട്ട: ശബരിമല മേൽശാന്തിയാകാൻ കഴിഞ്ഞത് ജന്മ നിയോഗമായി കാണുന്നുവെന്ന് പുതിയ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി. പൂർവ ജന്മ സുകൃതമായാണ് ഈ അവസരത്തെ കാണുന്നത്. യുവതീ പ്രവേശനം സംബന്ധിച്ച് പരീക്ഷണം നേരിടുന്ന കാലഘട്ടത്തിൽ ഈ നിയോഗം അയ്യപ്പന്‍റെ അനുഗ്രഹം തന്നെയാണ്. കഴിഞ്ഞ ഒരു മാസമായി ശബരിമലയിൽ തങ്ങിയപ്പോൾ ലഭിച്ചത് ആത്മീയമായ ഉണർവാണെന്നും മേൽശാന്തി വ്യക്തമാക്കി. സമാധാനപരമായ ഒരു അന്തരീക്ഷത്തിൽ എല്ലാവർക്കും ദർശനം നടത്താൻ സൗകര്യങ്ങളും അവസരമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.