സ്വാതന്ത്ര്യദിനാഘോഷം : മാഹിയില്‍ മന്ത്രി ലക്ഷ്‌മി നാരായണന്‍ പതാക ഉയര്‍ത്തി - independence day
പുതുച്ചേരി: മാഹി മൈതാനിയില്‍ നടന്ന സ്വാതന്ത്യ്രദിന പരേഡില്‍ പുതുച്ചേരി പൊതുമരാമത്ത് മന്ത്രി ലക്ഷ്‌മി നാരായണന്‍ ദേശീയ പതാക ഉയര്‍ത്തി. പുതുച്ചേരി ലോക്കല്‍ പൊലീസ്, പുതുച്ചേരി ആംഡ് പൊലീസ്, പുതുച്ചേരി ഹോം ഗാർഡ്‌സ്, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ എന്നിവ പരേഡില്‍ അണിനിരന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, മാഹി എംഎല്‍എ രമേശ് പറമ്പത്ത്, പൊലീസ് സൂപ്രണ്ട് രാജശേഖരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.