പത്തനംതിട്ട ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷം - ജെ.മേഴ്‌സിക്കുട്ടിയമ്മ പതാക ഉയര്‍ത്തി
പത്തനംതിട്ട: രാജ്യത്തിന്‍റെ 73-ാമത് സ്വാതന്ത്ര്യദിനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥിയായ മത്സ്യബന്ധന, തുറമുഖ എന്‍ജിനീയറിംഗ്, കശുവണ്ടിവ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു.