കേരളവർമ കോളജിലെ സംഘർഷം; എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചില്‍ സംഘർഷം - കേരളവർമ കോളജിലെ സംഘർഷം
തിരുവനന്തപുരം: തൃശൂർ കേരളവർമ കോളജില്‍ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. എബിവിപി ദേശീയ നിർവാഹക സമിതി അംഗം വരുൺ പ്രസാദാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.