അതിർത്തി ലംഘിച്ച് മത്സ്യബന്ധനം; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ - മത്സ്യത്തൊഴിലാളി പ്രതിഷേധം
തിരുവനന്തപുരം: തീരദേശമേഖലയായ ചിറയിൻകീഴ് അഞ്ചുതെങ്ങിൽ റിങ് വലകൾ ഉപയോഗിച്ചും നിശ്ചയിച്ച അതിർത്തി ലംഘിച്ചുമുള്ള മത്സ്യബന്ധനത്തിനെതിരെ പ്രതിഷേധം. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ വള്ളങ്ങൾ തടഞ്ഞുവെച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്‌പി പി വിദ്യാധരന്‍റെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിച്ചതായി പൊലീസ് അറിയിച്ചു.