ശബരിമലയില്‍ വൻ ഭക്തജന തിരക്ക് - sabarimala devotees rush news
ശബരിമല: ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹമാണ് സന്നിധാനത്ത്. വെർച്വല്‍ ക്യൂവില്‍ എത്തുന്നവരെ പാപ്പള്ളി വരെ ചന്ദ്രാനന്ദൻ റോഡ് വഴിയും അല്ലാത്തവരെ ശരംകുത്തി വഴിയുമാണ് കടത്തിവിടുന്നത്. നീലിമല ചവിട്ടാതെ അയ്യപ്പൻ റോഡിലൂടെ വരുന്നവരുമുണ്ട്. ഇവരെ മരക്കൂട്ടത്ത് പൊലീസ് തടഞ്ഞ ശേഷം വെർച്വല്‍ ക്യൂ നോക്കിയാണ് കടത്തിവിടുന്നത്. വലിയ നടപ്പന്തലിലും അതിന് മുകളിലെ വനം വകുപ്പ് ഓഫീസ് പടിയും പിന്നിട്ട് തീർഥാടകരുടെ നിര നീളുന്നുണ്ട്. ഇന്നും ഇന്നലെയുമായി വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.