മലപ്പുറത്ത് കനത്ത മഴയും ഉരുള്‍പൊട്ടലും - kerala rain news
ചാത്തല്ലൂർ ഭാഗത്ത് ചെക്കുന്ന് മലയുടെ സമീപം മണ്ണിടിഞ്ഞു.ഇവിടെ ചെറിയ തോതിൽ ഉരുൾ പൊട്ടലുമുണ്ട്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഏറനാട് തഹസിൽദാർ, റവന്യു ഉദ്യോഗസ്ഥർ, പൊലീസ്, ഫയർ ഫോഴ്‌സ്, ട്രോമ കെയർ ടീമംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി.കനത്ത മഴയും ഇടിയും മിന്നലും വരും ദിവസങ്ങളിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ .അതിനാല്‍ മലയുടെ മുകളിലും ചുരം റോഡ് ഭാഗത്തും പുഴയുടെ തീരങ്ങളിലും താമസിക്കുന്നവരും വാഹനമോടിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Last Updated : Oct 19, 2019, 10:53 AM IST